07:50pm 10 November 2026
NEWS
തോൾ ശസ്ത്രക്രിയ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
03/08/2025  06:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തോൾ ശസ്ത്രക്രിയ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

കൊച്ചി: തോൾ രോഗനിർണയത്തിലെ വൈദ്യശാസ്ത്ര പുരോഗതിയും, കീറി മുറിക്കൽ ഇല്ലാത്ത അതിനൂതന മിനിമലി ഇൻവേസീവ് സർജിക്കൽ സാങ്കേതിക വിദ്യകളും പഠനവിഷയമാക്കി   "ഗോഡ്സ് ഓൺ കൺട്രി ഷോൾഡർ കോഴ്സ് '  എന്ന  രണ്ട് ദിവസത്തെ അന്താരാഷ്ട ഓർത്തോപീഡിക് വിദഗ്ദ്ധ സമ്മേളനം കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ ആരംഭിച്ചു.

കൊച്ചി കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് (MOSC), ഇന്ത്യൻ ആർത്രോസ്കോപ്പി സൊസൈറ്റി (IAS), കേരള ഓർത്തോപീഡിക് അസോസിയേഷൻ (KOA), ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (SESI), അസോസിയേഷൻ ഓഫ് ആർത്രോസ്കോപ്പിക് സർജൻസ് കേരള (AASK), കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി (COS) എന്നിവ ചേർന്നാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് സിഇഒ ജോയ് പി ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 

നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സന്ധികളിൽ ഒന്നാണ് തോൾ. എന്നാൽ അതിന്റെ പ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നതുവരെ ചികിത്സ തേടാത്ത സാഹചര്യം നിലവിലുണ്ടെന്ന്   ജോയ് പി ജേക്കബ്  പറഞ്ഞു."തോൾ രോഗ ലക്ഷണങ്ങൾ അവഗണിക്കുന്ന സ്വഭാവത്തിന് മാറ്റമുണ്ടാവണം. രോഗനിർണയവും മിനിമലി ഇൻവേസീവ് ചികിത്സയേയും കൃത്യസമയത്ത് തന്നെ തേടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജോയ് പി ജേക്കബ് (സിഇഒ, എംഒഎസ്‌സി), , ഓർഗനൈസിംഗ് ചെയർമാനും കോഴ്‌സ് കോർഡിനേറ്ററുമായ ഡോ. സുജിത് ജോസ്, ; ഡോ. ബ്രൂണോ ടുസാന്റ് (ഫ്രാൻസ്); ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ മുൻ പ്രസിഡൻ്റ്  ഡോ.ആശിഷ് ബാബുൽക്കർ; ഐഎഎസ് സെക്രട്ടറി ഡോ. രാജീവ് രാമൻ; കെഒഎ പ്രസിഡന്റ് ഡോ. ശ്രീനാഥ് എന്നിവർ 
ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

അമിത ഉപയോഗം, ആഘാതം,  കോശ അപചയം  എന്നിവ മൂലമാണ് പേശികളെ എല്ലുമായി ചേർക്കുന്ന നാരുകൾ  ടെൻഡണുകൾ ക്ഷയിക്കുന്നത്. ഉറക്കം, ജോലി, ചലനശേഷി എന്നിവ തടസ്സപ്പെടുത്തുന്നതുവരെ ആളുകൾ പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നുണ്ട് ,” ഓർഗനൈസിംഗ് ചെയർമാനും കോഴ്‌സ് ഡയറക്ടറുമായ ഡോ. സുജിത് ജോസ് പറഞ്ഞു.

ഈ കാലതാമസം ലളിതമായ രോഗ ചികിത്സയെ  സങ്കീർണ്ണമായ ശസ്ത്രക്രിയാ കേസുകളാക്കി മാറ്റുന്നു.തോളിലെ സന്ധി പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കുന്നതിന്     അനുയോജ്യ ചികിത്സാ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ഇവ സംബന്ധിച്ച പൊതു അറിവ് സമൂഹത്തിന് ഉണ്ടാവേണ്ടതുണ്ട്.  ഡോ. സുജിത് ജോസ്  പറഞ്ഞു.“റോട്ടേറ്റർ കഫ് പരിക്കുകൾ, അസ്ഥിരത, മരവിച്ച തോളുകൾ എന്നിവ വലിയൊരു വിഭാഗം ആളുകളെ  ബാധിക്കുന്നുണ്ട്.  തോൾ വേദന സഹിച്ച് ജീവിക്കേണ്ട ഒന്നല്ല . ആധുനിക ആർത്രോസ്കോപ്പി മുതൽ  മാറ്റിസ്ഥാപിക്കൽ വരെ സാങ്കേതിക വിദ്യകൾ  വികസിച്ചു കഴിഞ്ഞു. ഇതു വഴി നമുക്ക് ചലനം മാത്രമല്ല, ജീവിത നിലവാരവും പുനഃസ്ഥാപിക്കാൻ കഴിയും,” ഡോ. സുജിത് ജോസ് പറഞ്ഞു.

ദേശീയ, അന്തർദേശീയ വിദഗ്ധർ നടത്തുന്ന ലൈവ്  ശസ്ത്രക്രിയകൾ, യുവ ശസ്ത്രക്രിയാ വിദഗ്ധർക്കായി സാങ്കേതിക വിദ്യകൾ പരിശീലിക്കുന്നതിന് വെർച്വൽ റിയാലിറ്റി സൈമ്യുലേറ്റർ, മോഡൽ പരിശീലനങ്ങൾ എന്നിവ സമ്മേളനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. 

തോളിൽ അസ്ഥിരത , അത്ലറ്റുകളിലും പ്രായമായ രോഗികളിലും സ്ഥാനഭ്രംശം, ലിഗമെന്റ് ലാക്സിറ്റി തുടങ്ങിയ അവസ്ഥകളെ അഭിസംബോധന ചെയ്തു. ആദ്യ ദിവസം റൊട്ടേറ്റർ കഫ് വർക്ക്ഷോപ്പുകൾ, കീറലുകൾ ക്ഷയിക്കുന്ന അവസ്ഥ, ഷോൾഡർ അസ്ഥിരത, ക്ലിനിക്കൽ പരിശോധന, ഇമേജ് റീഡിംഗ്, അത്ലറ്റുകൾക്കുള്ള മാനേജ്മെന്റ് പ്രോട്ടോക്കോൾ,  ചികിത്സയിലെ വെല്ലുവിളികൾ,  എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. 

രണ്ടാം ദിവസം ഷോൾഡർ ആർത്രോപ്ലാസ്റ്റി, റൊട്ടേറ്റർ കഫ് റിപ്പയർ, അസ്ഥികളുടെ അസ്ഥിരത, മറ്റ് ബുദ്ധിമുട്ടുള്ള അസ്ഥിരതകൾ, . വലിയ റൊട്ടേറ്റർ കഫ് ടിയർ റിപ്പയർ,  തത്സമയ ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ, റിവേഴ്സ് ഷോൾഡർ ആർത്രോപ്ലാസ്റ്റി, വർക്ക്ഷോപ്പുകൾ എന്നിവ നടക്കും.

ഫ്രാൻസ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ബൾഗേറിയ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ഫാക്കൽറ്റിയാണ് ശാസ്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. നാനൂറിലധികംപ്രതിനിധികളും രാജ്യത്തെ പ്രശസ്ത ഫാക്കൽറ്റികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img